ഒരു ദിവസം നിങ്ങൾ ഇത്ര സമയം ഉറങ്ങാറില്ലേ ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: ആരോഗ്യ സംരക്ഷണത്തിനായി ഓരോരോ പ്രായക്കാർക്കും വ്യത്യസ്ത സമയ ദൈർഘ്യമാണു ഉറക്കത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങൾ ഇവയാണ്.
ജനിച്ച് മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞിനു 14 മുതൽ 17 മണിക്കൂർ വരെ ഉറക്കം ഒരു ദിവസം ലഭിച്ചിരിക്കണം. 4 മുതൽ 11 മാസം വരെയുള്ള കുഞ്ഞിനു 12 മുതൽ 16 മണിക്കൂർ വരെ ഉറക്കം ലഭിച്ചിരിക്കണം.
1 മുതൽ 2 വയസ്സ് വരെയുള്ള കുട്ടികൾക്ക് 11 മുതൽ 14 വരെ മണിക്കൂർ ഉറക്കം ലഭിക്കണം. 3 മുതൽ 5 വരെ വയസ്സുള്ള കുട്ടികൾക്ക് 10 മുതൽ 13 മണിക്കൂർ വരെ ഉറക്കം ലഭിച്ചിരിക്കണം.
6 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് 9 മുതൽ 11 മണിക്കൂർ വരെ ഉറക്ക് ലഭിച്ചിരിക്കണം. 14 മുതൽ 24 വയസ്സ് വരെയുള്ളവർക്ക് 8 മുതൽ 10 മണിക്കൂർ വരെ ഉറക്ക് ലഭിച്ചിരിക്കണം.
25 മുതൽ 64 വയസ്സ് വരെയുള്ളവർക്ക് 7 മുതൽ 9 മണിക്കൂർ വരെയാണു നിർദ്ദേശിക്കപ്പെട്ട ഉറക്കത്തിൻ്റെ സമയം. 65 വയസ്സിനു മുകളിലുള്ളവർക്ക് 7 മുതൽ 8 മണിക്കൂർ വരെ ഉറക്ക് ലഭിച്ചിരിക്കണം
തടി കൂടുക, ടൈപ്പ് 2 പ്രമേഹ സാധ്യത, രക്ത സമ്മർദ്ദ സാധ്യത, മൂഡ് ഡിസോർഡർ തുടങ്ങിയവക്ക് ഉറക്കം കുറഞ്ഞവരിൽ സാധ്യത കൂടുതലാണെന്നും സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa