തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ വ്യാജ ഇഖാമകൾ നിർമ്മിച്ച് വിൽക്കുന്ന പാകിസ്ഥാനികൾ പിടിയിൽ

റിയാദ്: വ്യാജ ഇഖാമകൾ നിർമ്മിച്ച് വില്പന നടത്തുന്ന 4 പാകിസ്ഥാനികളെ റിയാദ് പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു.

ഇവർ നിർമ്മിക്കുന്ന ഇഖാമകൾ തൊഴിൽ, അതിർത്തി, ഇഖാമ നിയമ ലംഘകർക്ക് വില്പന നടത്തുകയാണ് ചെയ്യാറുള്ളതെന്ന് പോലീസ് മീഡിയ വാക്താവ് പറഞ്ഞു.

പ്രതികളിൽ നിന്ന് 371 വ്യാജ ഇഖാമകളും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തതായും ആവശ്യമായ നടപടികൾക്ക് ശേഷം പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്