തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ദേശീയ ദിനത്തിൽ സൗദിയിൽ പൊതു അവധി; പൊതു മേഖലക്ക് രണ്ട് ദിവസം ലഭിക്കും

ജിദ്ദ: സൗദി ദേശീയ ദിനത്തിൽ സൗദിയിലെ പൊതു മേഖലക്കും സ്വകാര്യ മേഖലക്കും അവധിയായിരിക്കുമെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.

പൊതു മേഖലക്ക് സെപ്തംബർ 23 ബുധനാഴ്ചയും സെപ്തംബർ 24 വ്യാഴാഴ്ചയും പൊതു അവധിയായിരിക്കും.

അതേ സമയം സ്വകാര്യ മേഖലക്ക് സെപ്തംബർ 23 ബുധനാഴ്ച മാത്രമാണു അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

1932 ൽ അബ്ദുൽ അസീസ് രാജാവ് നജ്ദ്, ഹിജാസ് എന്നീ പ്രവിശ്യകളെ യോജിപ്പിച്ച് കിംഗ്ഡം ഒഫ് സൗദി അറേബ്യ എന്ന ഒരൊറ്റ രാഷ്ട്രമാക്കി പ്രഖ്യാപിച്ചതിൻ്റെ ഓർമക്കാണു സൗദി അറേബ്യ എല്ലാ സെപ്തംബർ 23 നും ദേശീയ ദിനമായി ആചരിക്കുന്നത്.

മുൻ സൗദി ഭരണാധികാരി അബ്ദുല്ല രാജാവായിരുന്നു ദേശീയ ദിനത്തിനു ആദ്യമായി പൊതു അവധി പ്രഖ്യാപിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്