സൗദിയിൽ 34,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നാഷണൽ ഇൻഡസ്ട്രിയൽ സെൻ്റർ
ജിദ്ദ: സൗദി നാഷണൽ ഇൻഡസ്ട്രിയൽ സെന്റർ ഫോർ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് (എസ് എൻ സി ഐ ഡി) സമീപഭാവിയിൽ തന്നെ ആരംഭിക്കുന്ന 60 വ്യവസായ പദ്ധതികളിൽ 30 ശതമാനവും പൂർത്തിയായതായി റിപ്പോർട്ട്.
ആകെ 74 ബില്യൻ ഡോളർ മുതൽ മുടക്കിൽ ആരംഭിക്കുന്ന ഈ പദ്ധതികളിലൂടെ 34,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു കണക്ക് കൂട്ടൽ.
സൗദിയിലും പുറത്തുമുള്ള 20 ലധികം കമ്പനികളുമായി സഹകരിച്ചായിരിക്കും പദ്ധതികൾ ആരംഭിക്കുക. നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുക, പ്രധാന വ്യവസായ മേഖലകളുടെ സ്വദേശവത്ക്കരണം, പരിപോഷണം എന്നിവയെല്ലാം അധികൃതരുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
ധാതു ഉൽപന്നങ്ങൾ, ഖനന പ്രവർത്തനങ്ങൾ, ഭക്ഷ്യ സംസ്കരണ വ്യവസായം, ഉൽപാദന ഉപകരണങ്ങൾ, മെഡിക്കൽ സപ്ളൈസ്, മരുന്നുകൾ, വാക്സിനുകൾ എന്നിവയെല്ലാം ഈ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.
ഇതിനു പുറമെ വാഹനങ്ങൾ, വിമാനങ്ങൾ, കപ്പലുകൾ, വൈദ്യുത യന്ത്രങ്ങൾ, അടിസ്ഥാന വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, വാട്ടർ ഡീസാലൈനേഷൻ തുടങ്ങിയ മേഖലകളിലും ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും (എസ് എൻ സി ഐ ഡി ) സി ഇ ഒ നിസാർ ഹരീരി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa