പ്രവാസികൾക്ക് ആശ്വാസം; കുവൈത്തിൽ ഡിജിറ്റൽ സിവിൽ ഐഡി ഉപയോഗിക്കാം
കുവൈത്ത് സിറ്റി: രാജ്യത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കാനും മറ്റു രാജ്യങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടിയും കുവൈത്ത് മൊബൈൽ ആപ്പ് വഴി ലഭിക്കുന്ന ഡിജിറ്റൽ സിവിൽ ഐഡി ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു.
മൈ ഐഡന്റിറ്റി ആപ്പ് ഉപയോഗിച്ച് ലഭിക്കുന്ന ഡിജിറ്റൽ ഐഡി കാർഡ് ഉപയോഗിച്ച് വിദേശികൾക്ക് രാജ്യത്തികത്തേക്കും പുറത്തേക്കും സഞ്ചാരാനുമതി നൽകാൻ വിദേശ കാര്യ മന്ത്രാലയം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
