സൗദിയിലെ കൊറോണ ബാധിതരിൽ 93.80 ശതമാനം പേരും സുഖം പ്രാപിച്ചു
ജിദ്ദ: സൗദിയിൽ പുതുതായി 1145 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാാധിച്ചവരിൽ 93.80 ശതമാനം പേരും സുഖം പ്രാപിച്ചു.
പുതുതായി 576 പേർക്ക് മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 15,938 രോഗികളാണു ചികിത്സയിൽ ഉള്ളത്. അതിൽ 1189 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31 പേർ കൂടി മരിച്ചതോടെ സൗദിയിലെ അകെ കൊറോണ മരണം 4430 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
