വിശുദ്ധ കഅബയെ സുഗന്ധം പൂശൽ ശൈഖ് സുദൈസിൻ്റെ നേതൃത്വത്തിൽ നടന്നു
മക്ക: വിശുദ്ധ കഅബയെ സുഗന്ധം പൂശൽ ചടങ്ങ് ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസിൻ്റെ നേതൃത്വത്തിൽ നടന്നു.
ഏറ്റവും മികച്ചയിനം സുഗന്ധമാണു ഉപയോഗിച്ചിരുന്നത്. കഅബയുടെ കിസ് വ, ഹജറുൽ അസ് വദ്, മുൽതസം, എന്നിവയെല്ലാം സുഗന്ധം പൂശി.
വിശുദ്ധ കഅബയെ സുഗന്ധം പൂശുന്നതിനായി മാത്രം ഇരു ഹറം കാര്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം നിലവിലുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
