തിങ്കളാഴ്‌ച, ജൂൺ 8, 2026
HealthTop StoriesWorld

കോവിഡ് റിപ്പോർട്ട്; വ്യത്യസ്തതയുമായി ഒരു വെബ്സൈറ്റ്

ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 കേസുകൾ ലോകത്ത് എത്രയെന്നും ഓരോ രാജ്യങ്ങളിലും എത്രയെന്നും എല്ലാം വിശദമായി അറിയാൻ ഉപകരിക്കുന്ന ഒരു വെബ്സൈറ്റ് പരിചയപ്പെടാം.

https://www.worldometers.info/coronavirus/
എന്ന സൈറ്റിൽ കയറിയാൽ ഓരോ രാജ്യത്തിന്റെയും ഓരോ ദിവസത്തെയും കണക്കുകൾ മാത്രമല്ല അത് ഗ്രാഫ് ആയി കാണാനും വൈറസ് ബാധ ആ രാജ്യത്ത് കൂടുകയാണോ കുറയുകയാണോ എന്നെല്ലാം മനസ്സിലാക്കാനും കഴിയും

മരണ നിരക്കും അസുഖം ഭേദമായവരുടെ കണക്കും രോഗ ബാധയും ഭേദമാവലും തമ്മിലുള്ള താരതമ്യവും എല്ലാം സുന്ദരമായി ഇതിൽ കാണിച്ചിട്ടുണ്ട്.

ഓരോ ദിവസത്തെയും കണക്കുകളും അതനുസരിച്ച് രാജ്യത്തെ നിലവിലെ അപകട സാഹചര്യങ്ങളും മുൻകരുതലുകളുടെ നിലവാരവും എല്ലാം ഇൗ വെബ്സൈറ്റ് വളരെ ലളിതമായി നമുക്ക് വരച്ചു കാണിച്ച് തരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group