അബൂദാബി ആക്സിഡന്റ്; മൂന്ന് ഏഷ്യൻ പൗരന്മാർ കൊല്ലപ്പെട്ടു
അബൂദാബി: കഴിഞ്ഞ ദിവസം രാവിലെയുണ്ടായ റോഡ് ആക്സിഡന്റിൽ മരണപ്പെട്ടത് മൂന്ന് ഏഷ്യൻ പൗരന്മാരാണെന്ന് അബൂദാബി പോലീസ് അറിയിച്ചു. അൽഫയാസ ശുഹൈബ് ട്രക്ക് റോഡിലാണ് രണ്ട് ബസുകൾ കൂട്ടിയിടിച്ച അപകടം ഉണ്ടായത്.
ചെറിയ ബസ് ഡ്രൈവർ അശ്രദ്ധമായി ഓടിച്ചതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് പറഞ്ഞത്. താൻ വാഹനമോടിക്കുന്ന നിരയിൽ നിന്നും വലിയ ബസ് സഞ്ചരിക്കുന്ന പാതയിലേക്ക് മാറിയപ്പോഴാണ് ബസുകൾ കൂട്ടിയിടിച്ചത്.
മഞ്ഞ് നിറഞ്ഞ കാലാവസ്ഥ ഉള്ളതിനാൽ വാഹനമോടിക്കുന്നവരും യാത്രക്കാരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
