തിങ്കളാഴ്‌ച, ജൂൺ 8, 2026
DubaiTop Stories

വെള്ളം നിറച്ച പാത്രത്തിൽ തലയിട്ട് യുവതി ആത്മഹത്യ ചെയ്തു

ദുബൈ: വെള്ളം നിറഞ്ഞ പാത്രത്തിൽ തലയിട്ട്‌ യുവതി ആത്മഹത്യ ചെയ്തതായി ദുബൈ പോലീസ് റിപ്പോർട്ട്.

ഒരു ഷോപ്പിംഗ് മാൾ ജീവനക്കാരിയാണ് മരിച്ച യുവതി. കൂട്ടമായി താമസിച്ചിരുന്ന സ്ത്രീകളോടൊപ്പമാണ് 20 വയസ്സ് മാത്രം പ്രായമുള്ള മരിച്ച യുവതിയും താമസിച്ചിരുന്നത്.

കൊലപാതകമാണോ എന്ന സംശയം കാരണം പോസ്റ്റ്മോർട്ടം ചെയ്തു പരിശോധിച്ചുവെങ്കിലും മല്പിടുത്തമോ മുറിവുകളോ കണ്ടെത്താൻ കഴിയാത്തതിനാൽ ആത്മഹത്യയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

മാനസിക പ്രയാസം നേരിടുന്ന ഏഷ്യൻ വംശജയായ യുവതി കുറച്ചു ദിവസങ്ങളായി അസ്വസ്ഥയായിരുന്നുവെന്ന് മറ്റു സ്ത്രീകൾ പോലീസിനോട് വെളിപ്പെടുത്തി.

യുവതിയുടെ മൊബൈൽ പരിശോധിച്ച പോലീസിന് ആത്മഹത്യയുടെ വിവിധ മാർഗ്ഗങ്ങളെ കുറിച്ച് സേർച്ച് ചെയ്തതായും കാണാൻ കഴിഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group