തിങ്കളാഴ്‌ച, ജൂൺ 8, 2026
DubaiTop Stories

ദുബായിൽ അച്ഛന്റെ മുമ്പിൽ വെച്ച് നാലു വയസുകാരനെ പീഡിപ്പിച്ചു

ദുബൈ: വീടിന് പുറത്ത് ബെഞ്ചിന് അടുത്ത് നിൽക്കുകയായിരുന്ന 4 വയസ്സുള്ള മകനെ അച്ഛന്റെ മുമ്പിൽ വെച്ച് പീഡിപ്പിച്ച കേസിൽ 34 വയസ്സുകാരനായ ഏഷ്യക്കാരനെതിരെ കേസ്.

കഴിഞ്ഞ ദിവസമാണ് വൈകുന്നേരം അച്ഛന്റെ കൂടെ പുറത്ത് നിൽക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് വന്ന ഏഷ്യക്കാരൻ വന്ന് കയ്യിലെടുത്ത് അപമാനിച്ചത്.

കുട്ടി നല്ല ഭംഗിയുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ അപരിചിതൻ പെട്ടെന്ന് കുട്ടിയെ കൈയ്യിലെടുക്കുകയായിരുന്നു. പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശേഷം കുട്ടിയുടെ വസ്ത്രം ഊരിയ അപരിചിതൻ കുട്ടിയെ ആവർത്തിച്ച് ചുംബിക്കുകയായിരുന്നു.

ദേഷ്യം പിടിച്ച് ഇൗ പ്രവൃത്തിയെ ചോദ്യം ചെയ്തെങ്കിലും ഒന്നും പ്രതികരിക്കാതെ അപരിചിതൻ പുറത്തു പോവുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛൻ കോടതിയിൽ വിവരിച്ചു. ഉടനെ സെക്യൂരിറ്റിയോട് വിഷയം പറയുകയും പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതി വിസ്റ്റിങ് വിസക്ക് വന്ന വ്യക്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

അച്ഛന്റെ ആരോപണം ശരിവെക്കുന്ന സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു. കുറ്റം സമ്മതിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസ് അടുത്ത മാസം 21 ലേക്ക് നീട്ടിവെക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group