തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ഇന്ത്യയിൽ നിന്നും വിസ ഇല്ലാതെ സഞ്ചരിക്കാൻ പറ്റുന്ന രാജ്യങ്ങൾ ഇവയാണ്

വിസയില്ലാതെ തന്നെ ഇന്ത്യൻ പാസ്പോർട്ട് മാത്രമുപയോഗിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നും പോകാൻ പറ്റുന്ന രാജ്യങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധപ്പെടുത്തി.

കഴിഞ്ഞ ദിവസം വിദേശ കാര്യ മന്ത്രി വി മുരളീധരൻ രാജ്യ സഭയിൽ എഴുത്തിയറിയിച്ച ഇൗ ലിസ്റ്റിൽ 16 രാജ്യങ്ങളാണ് ഉള്ളത്.

ബർബഡോസ്, നേപ്പാൾ, ഭൂട്ടാൻ, മൗരിത്യസ്, ഹൈതി, സെർബിയ, ഹോങ്കോങ്, മാലിദ്വീപ്, സെനഗൽ, സെർബിയ, ട്രിനിഡാഡും ടൊബാഗോയും, ഗ്രാനഡ, ഡൊമിനിക്ക, സമോവ, സെന്റ് വിൻസെന്റ്, നിയു ദ്വീപുകൾ, മൊണ്ട്‌സെറട്ട്‌ തുടങ്ങിയവയാണ് ആ 16 രാജ്യങ്ങൾ.

ഇതിനു പുറമെ 43 രാജ്യങ്ങൾ വിസ ഓൺ അറൈവൽ സംവിധാനം അനുവദിക്കുന്നുണ്ട്. അതുപോലെ 36 രാജ്യങ്ങൾ ഇ-വിസ സംവിധാനവും നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group