ഒമാനിൽ തൊഴിൽ വിസ പുതുക്കാൻ ചാർജ് കുറച്ചു
ഒമാൻ: ഇൗ വർഷാവസാനം വരെ ഒമാനിൽ തൊഴിൽ വിസ പുതുക്കാനുള്ള ചർജിന്റെ മൂന്നിൽ ഒരു ശതമാനം കുറച്ചതായി റിപ്പോർട്ട്.
782 ഡോളർ (58,000 രൂപയോളം) ഉണ്ടായിരുന്ന സ്ഥാനത്ത് ഇൗ വർഷം ഇനി 525 ഡോളർ (39,000 രൂപയോളം) ആണ് ഈടാക്കുക. ഇൻഷുറൻസ് പുതുക്കാൻ കമ്പനികൾക്ക് അനുമതിയും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
അതുപോലെ, ഇൗ വർഷം രാജ്യത്ത് നിന്നും എക്സിറ്റ് ആക്കുന്നവർക്ക് പിഴ ഉണ്ടാവില്ല എന്നും അധികൃതർ അറിയിച്ചു.
ഒരു സ്വകാര്യ കമ്പനിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാനും അനുമതിയുണ്ട്. പക്ഷേ, ഇതിന് എഴുതിയ കരാർ പത്രം ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
