തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തൻ്റെ ഉടമസ്ഥതയിലുള്ള എട്ട് കടകൾ 25 യുവാക്കൾക്ക് സൗജന്യമായി നൽകിയ സൗദി പൗരനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ബുറൈദ: തൻ്റെ ഉടാമസ്ഥതയിലുള്ള എട്ട് പച്ചക്കറിക്കടകൾ 25 യുവാക്കൾക്ക് സൗജന്യമായി നൽകിയ ഒരു സൗദി പൗരനെക്കുറിച്ചുള്ള വാർത്ത അറബ് മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

അഹമദ് ഉസ്മാൻ എന്ന സൗദി ബിസിനസുകാരനാണു തൻ്റെ താമസ പ്രദേശത്തുള്ള 25 സൗദി യുവാക്കൾക്കായി തൻ്റെ എട്ട് കടകൾ സൗജന്യമായി കച്ചവടത്തിനായി വിട്ടു നൽകിയത്.

താൻ യുവാവായിരുന്നപ്പോൾ പ്രാവർത്തികമാക്കിയിരുന്ന അതേ മാർഗമാണു ഇപ്പോൾ യുവാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. യുവാക്കൾ തെരുവിൽ കച്ചവടം ചെയ്യുന്നതിനേക്കാൾ നല്ല മാർഗമിതാണെന്നും അഹമദ് ഉസ്മാൻ പറയുന്നു.

വെറുതെ കച്ചവട സ്ഥാപനം വിട്ടു നൽകുകയല്ല അഹ്മദ് ഉസ്മാൻ ചെയ്തത്. മറിച്ച് യുവാക്കൾക്ക് കച്ചവടത്തിൻ്റെ മുഴുവൻ തന്ത്രവും പറഞ്ഞ് കൊടുത്തും എങ്ങനെ മേഖലയിൽ പിടിച്ച് നിൽക്കാമെന്ന് പഠിപ്പിച്ച് കൊടുക്കുകയും ചെയ്തതിനു ശേഷമാണു കടകൾ വിട്ടു നൽകിയത്.

പച്ചക്കറികൾ ഡീലർമാരിൽ നിന്ന് വാങ്ങാതെ കൃഷിക്കാരിൽ നിന്ന് നേരിട്ട് വാങ്ങുന്ന രീതിയിലേക്ക് യുവാക്കളെ അഹ്മദ് ഉസ്മാൻ മാറ്റിയിട്ടുണ്ട്. ഏതായാലും സൗദി യുവാക്കാൾക്കായി ഇത്രയും വലിയൊരു ത്യാഗം ചെയ്ത അഹ്മദ് ഉസ്മാനെ പ്രശംസിക്കുകയാണു സോഷ്യൽ മീഡിയ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്