Friday, May 17, 2024
Kuwait CityTop Stories

കുവൈത്തിൽ അനധികൃതമായി താമസിച്ച 71 പ്രവാസികളെ പിടികൂടി; നാടുകടത്തും

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ശദ്ദാദിയ്യ യൂണിവേഴ്സിറ്റി മേഖലയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി താമസിക്കുന്ന 71 വിദേശികളെ പിടികൂടിയതായും ഉടനെ അവരെ നാടുകടത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ട്.

ഹൗസ് ഡ്രൈവർമാരും ആടുമേക്കുന്നവരും കൂട്ടത്തിലുണ്ടെന്ന് സംശയിക്കപ്പെടുന്നു. മഫ്തി വേഷത്തിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ മറ്റ് സ്പോൺസർമാരുടെ കീഴിൽ ജോലി ചെയ്യുന്നവരും കൂട്ടത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇരുപതോളം ആളുകൾക്ക് വർക്ക് പെർമിറ്റുണ്ടെങ്കിലും തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്പോൺസർമാരുടെ കീഴിലല്ലാതെ ജോലി ചെയ്തതിനാൽ അവർക്കെതിരെയും നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa