തിങ്കളാഴ്‌ച, ജൂൺ 8, 2026
Kuwait CityTop Stories

കുടിച്ചു പൂസായി; ഇന്ത്യൻ പ്രവാസിക്കിനി കുവൈത്തിൽ കടക്കാനാവില്ല

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ച് ലക്കുകെട്ട നിലയിൽ പിടിക്കപ്പെട്ട പ്രവാസിക്കെതിരെ ചുമത്തപ്പെട്ടത് ഇനി ഒരിക്കലും രാജ്യത്തേക്ക്‌ തിരിച്ചു വരാൻ കഴിയാത്ത വകുപ്പുകൾ.

അൽ ബലാഗ് മേഖലയിലാണ് കഴിഞ്ഞ ദിവസം രണ്ട് ബോട്ടിലോളം മദ്യം അകത്തുചെന്ന നിലയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇന്ത്യൻ പ്രവാസിയെ കണ്ടെത്തിയതായി റിപ്പോർട്ട് വന്നത്.

സ്ഥലത്തെത്തിയ അന്വേഷണ സംഘം 34 കാരനെ പിടികൂടുകയും ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് ഇനിയൊരിക്കലും അതും ഈ വ്യക്തിക്ക് കുവൈറ്റിലേക്ക് തിരിച്ചു വരാൻ കഴിയില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group