സൗദിയിൽ ഇനി കൊറോണ മുക്തരാകാൻ ബാക്കിയുള്ളത് 4 ശതമാനം രോഗികൾ മാത്രം
ജിദ്ദ: പുതുതായി 373 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96 ശതമാനം പേരും സുഖം പ്രാപിച്ചു.
നിലവിൽ 8479 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 825 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
പുതുതായി 348 പേർക്കാണു.രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 5185 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
