60 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ അൽ ഖോബാറിൽ ഇടിഞ്ഞ് വീണ പാർക്കിംഗ് ഏരിയയിലെ അവശിഷ്ടങ്ങളിൽ നിന്ന് വിദേശിയുടെ മൃതദേഹം കണ്ടെത്തി
സൗദിയിലെ അൽ ഖോബാറിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണ പാർക്കിംഗ് ഏരിയയിലെ അവശിഷ്ടങ്ങളിൽ നിന്ന് ബംഗ്ളാദേശ് പൗരൻ്റെ മൃതദേഹം കണ്ടെത്തി.
അൽ സഈദ് കൊമേഴ്സ്യൽ കോംപ്ളക്സിലെ പാർക്കിംഗ് ഏരിയ തകർന്നായിരുന്നു അപകടം സഭവിച്ചത്. അപകടത്തിൽ നിരവധി വാഹനങ്ങൾ കേട് വരികയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തകർന്ന അവശിഷ്ടങ്ങളിൽ നിന്ന് ഒരു സൗദി പൗരനടക്കം മൂന്ന് പേരെ സിവിൽ ഡിഫൻസിനു രക്ഷപ്പെടുത്താൻ സാധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
