തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കാര്യങ്ങൾ അപകടാവസ്ഥയിലേക്ക് മാറുന്നത് ഓരോരുത്തരും സൂക്ഷിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ജിദ്ദ: എല്ലാവരും കൊറോണ മുൻകരുതലുകൾ പാലിക്കണമെന്നും കേസുകൾ വർദ്ധിച്ച് കാര്യങ്ങൾ അപകടാവസ്ഥയിലേക്ക് മാറുന്നത് സൂക്ഷിക്കണമെന്നും സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ മുന്നറിയിപ്പ് നൽകി.

മാസ്ക്ക് ധരിക്കാതിരിക്കുകയും ശരിയായ രീതിയിൽ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ വർദ്ധിച്ച് വരുന്നുണ്ട്. അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

സമൂഹത്തിൻ്റെ ഉത്തരവാദിത്വം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണെന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്