തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതർ 399; മരണം 16

ജിദ്ദ: സൗദിയിൽ പുതുതായി 399 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. അതേ സമയം 426 പേർക്ക് കൂടി രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.09 ശതമാനം പേരും സുഖം പ്രാപിച്ചു.

നിലവിൽ 8185 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ 778 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 പേർ കൂടി കൊറോണ മൂലം മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 5329 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്