ഇഖാമ പുതുക്കാൻ പണമടക്കുമ്പോൾ അബ്ഷിറിൽ പണം എത്തിപ്പെടാത്ത അവസ്ഥയുണ്ടായാൽ ചെയ്യേണ്ട കാര്യം വ്യക്തമാക്കി അബ്ഷിർ പ്ലാറ്റ്ഫോം
ജിദ്ദ: ഇഖാമ പുതുക്കുന്നതിനായി അടച്ച പണം ബാങ്ക് അക്കൗണ്ടിൽ നിന്ന് അബ്ഷിറിൽ എത്തിയില്ലെങ്കിൽ ചെയ്യേണ്ട കാര്യത്തെക്കുറിച്ച് അബ്ഷിർ പ്ളാറ്റ് ഫോം വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങളിൽ പണം ട്രാൻസ്ഫർ ചെയ്ത ബാങ്കുമായി ഉപയോക്താവ് ബന്ധപ്പെടുകയാണു ചെയ്യേണ്ടതെന്നും പണം അബ്ഷിർ അക്കൗണ്ടിൽ എത്തിയില്ലെന്ന് ബാങ്കിനെ ബോധ്യപ്പെടുത്തണമെന്നും അബ്ഷിർ ഓർമ്മപ്പെടുത്തി.
ഉപയോക്താവിനു അബ്ഷിറിൽ അടച്ച പണം തിരികെ പിൻ വലിക്കാൻ സാധിക്കുമെന്നും 24 മാസം വരെ പുതുക്കാനുള്ള പണം അബ്ഷിറിൽ അടക്കാമെന്നും അബ്ഷിർ പ്ളാറ്റ്ഫോം അറിയിച്ചു.
അബ്ഷിർ വഴി തൻ്റെ ഗാർഹിക തൊഴിലാളിയുടെ ഇഖാമ പുതുക്കാൻ വേണ്ടി ബാങ്ക് അക്കൗണ്ടിൽ നിന്ന് 4 തവണ പണം ട്രാൻസ്ഫർ ചെയ്തെങ്കിലും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പോകുകയും എന്നാൽ അബ്ഷിറിൽ അത് എത്താതിരിക്കുകയും ചെയ്തതായി ഒരു സൗദി പൗരൻ പരാതി ബോധിപ്പിച്ചതിനെത്തുടർന്നാണു അബ്ഷിർ പ്ളാറ്റ്ഫോം വിശദീകരണം നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa