സൗദി അറേബ്യ കഫാല സംവിധാനം ഒഴിവാക്കുമെന്ന് റിപ്പോർട്ട്
സൗദി അറേബ്യ കഫാല ( സ്പോൺസർഷിപ്പ് സംവിധാനം ) ഒഴിവാക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ സൗദി ധനകാര്യ ന്യൂസ് പോർട്ടലായ ‘മാൽ’ ആണു ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്.
2021 പകുതിയോടെ കഫാല സംവിധാനം ഒഴിവാകുമെന്നാണു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് സൗദി മാനവ വിഭവശേഷി മന്ത്രാലയം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പുതിയ സംവിധാനം നിലവിൽ വരികയാണെങ്കിൽ സൗദിയിലെ ദശലക്ഷക്കണക്കിനു വിദേശികൾക്ക് ഇത് വലിയ ആശ്വാസമായിത്തീരും.
70 വർഷങ്ങൾ നീണ്ട കഫാല സംവിധാനമായിരിക്കും പദ്ധതി നടപ്പിലായാൽ ഇല്ലാതാകാൻ പോകുന്നത്.
കഫാലാ സംവിധാനം ഒഴിവാകുകയാണെങ്കിൽ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾക്ക് സ്പോൺസറുടെ അനുമതിയില്ലാതെത്തന്നെ സൗദിക്ക് പുറത്തേക്ക് കടക്കാനും തിരികെ വരാനുമെല്ലാം അനുമതിയുണ്ടാകും.
ഏതായാലും വരും ദിനങ്ങളിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളും നീക്കങ്ങളും ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa