സൗദി പൗരൻ ജോലിക്ക് കൊണ്ട് വന്ന് വിവാഹം കഴിച്ച് ശേഷം ഹുറൂബാക്കിയ വനിതയുടെ കേസിൽ സൗദി മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു
റിയാദ്: സൗദി പൗരൻ ജോലിക്കായി കൊണ്ട് വരികയും പിന്നീട് വിവാഹം കഴിക്കുകയും ശേഷം ഹുറൂബാക്കുകയും ചെയ്ത വിദേശ വനിതയുടെ കേസിൽ സൗദി മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് പരിഹാരം കണ്ടു.
സൗദി നിയമത്തെക്കുറിച്ചുള്ള സ്ത്രീയുടെ അജ്ഞതയും നിസഹായവസ്ഥയും ചൂഷണം ചെയ്യുകയായിരുന്നു ഭർത്താവ് ചെയ്തത്. ഈ സ്ത്രീയിൽ ഭർത്താവിനു ജനിച്ച കുട്ടിയെ ഭർത്താവ് തൻ്റെ കൂടെ പാർപ്പിക്കുകയും സ്ത്രീയിൽ നിന്ന് അകറ്റുകയും ചെയ്തിരുന്നു.
കൂടാതെ സ്ത്രീയെ ഹുറൂബാക്കി പ്രഖ്യാപിക്കുകയും ചെയ്യുക വഴി കുട്ടിയെ തിരികെ ലഭിക്കാനായി തന്നെ പിന്തുടരുന്നതിൽ നിന്ന് പിൻ മാറ്റാനും ഭർത്താവ് ശ്രമിച്ചു.
പ്രശ്നം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ പെടുകയും സ്ത്രീയുടെ കാര്യത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഹുറൂബായ സ്ത്രീയുടെ ഹുറൂബ് ഒഴിവാക്കി ഇഖാമ സാധുതയുള്ളതാക്കുക്കയും കുട്ടിയെ മടക്കി നൽകുകയും അവർക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്തതായി സൗദി മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa