മക്കയിലെ ഹറം പള്ളിക്കുള്ളിലേക്ക് അതി വേഗതയിൽ കാറോടിച്ച് കയറ്റാൻ ശ്രമം; ഒരാൾ പിടിയിൽ (വീഡിയോ കാണാം)
വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലേക്ക് അതി വേഗതയിൽ കാറോടിച്ച് കയറ്റാൻ ശ്രമിച്ചയാളെ പിടി കൂടിയതായി മക്ക പോലീസ് അറിയിച്ചു.
കാറോടിച്ചയാൾ സൗദി പൗരനായിരുന്നു. ഇയാൾ മാനസികാസ്വസ്ഥ്യമുള്ളയാളാണെന്നാണു റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്.
ഹറം പള്ളിയിലെ തെക്ക് ഭാഗത്തെ ഒരു കവാടത്തിനു നേരെയായിരുന്നു കാർ പാഞ്ഞ് ചെന്നത്. അപകടത്തിൽ വാതിലിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തര മണിക്കായിരുന്നു സംഭവം നടന്നത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതിയെ കൂടുതൽ നടപടിക്രമങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായും പോലീസ് അറിയിച്ചു.
കാർ അതി വേഗതയിൽ ഹറം പള്ളിയുടെ വാതിലിനു നേരെ പാഞ്ഞ് ചെല്ലുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
