Friday, May 17, 2024
FeaturedSaudi ArabiaTravel

മലകളില്‍ നിന്ന് മലകളിലേക്ക്; അന്‍വര്‍ കാസിം പ്രവാസം അവസാനിപ്പിക്കുന്നു.

സൗദിയിലെ മരുഭൂമികളിലൂടെയും മലഞ്ചെരിവുകളിലൂടെയും നിരന്തരം സഞ്ചരിച്ച യാത്രികൻ അൻവർ കാസിം രണ്ടര ദശാബ്ദം നീണ്ടു നിന്ന പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു.

പ്രവാസം തീക്ഷ്ണ അനുഭവമായിരുന്ന കാലത്ത് യത്രകളിലൂടെ പ്രവാസത്തിനു പുതിയ ആനന്ദം  കണ്ടെത്തി പ്രവാസ ജീവിതത്തിനു പുതിയ അർഥങ്ങൾ നൽകി പ്രവസിക്കുന്ന സൗദിയെന്ന ദേശത്തെ അഗാധമായി പ്രണയിക്കുകയും ചെയ്ത വ്യക്തി ആയിരുന്നു അൻവർ കാസിം.

ജിദ്ദയിലെ സാമൂഹിക രംഗങ്ങളിൽ സജീവമായി ഇടപെടുമ്പോഴും വാര്യന്ത്യങ്ങളിലും അവധി ദിനങ്ങളിലും പ്രവാസി മലയാളികൾ ആരും സഞ്ചരികാത്ത വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഓരോ സഞ്ചാരവും പുതിയ അറിവുകൾ ആയിരുന്നെനും യാത്രകൾ തന്റെ ജീവിത കാഴ്ചപ്പാടുകൾ തന്നെ മാറ്റിയെന്നും അദ്ദേഹം പറയുന്നു.

മണൽ കുന്നുകൾ മാനം മുട്ടെ നിൽക്കുന്ന റൂബുൽ ഖാലിയിലൂടെ സഞ്ചരിച്ചതും സർവാത് മല നിരകളിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന ട്രക്കിങ് യാത്രകൾ നടത്തിയതും മരുഭൂമിയിൽ മഞ്ഞു പെയ്യുന്ന അപൂർവ്വ അനുഭവം രണ്ടു തവണ ലഭിച്ചതും പ്രവാസ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.

പല യാത്രകളും സാഹസികത നിറഞ്ഞവയായിരുന്നു. സൗദിയുടെ ഏകദേശം എല്ലാഭാഗങ്ങളിലൂടെയും ഇതിനിടക്ക് സഞ്ചരിച്ചു കഴിഞ്ഞു. കൂടാതെ പ്രവാസ കാലത്ത് അനേകം വിദേശ യാത്രകളും നടത്തി, പല ലോകാത്ഭുതങ്ങളും നേരിട്ട് കണ്ടു. ഈയിടെ  നാലു ദിവസം നീണ്ട മഞ്ഞിലൂടെയുള്ള ഹിമാലയൻ ട്രക്കിങ് എന്ന സ്വപ്ന യാത്രയും സാദ്യമാക്കി.

ലോകം ആണ് ഏറ്റവും വലിയ വിദ്യാലയമെന്നും യാത്രകളാണ് ഏറ്റവും മികച്ച അധ്യാപകരെന്നും അൻവർ സാക്ഷ്യപ്പെടുത്തുന്നു. തന്റെ ജീവിത കാഴ്ചപ്പാടുകൾ രൂപപ്പെടുത്തടിയത് യാത്രകൾ ആണെന് അദ്ദേഹം പറയുന്നു.

പ്രവാസത്തിലെ ഏറ്റവും വലിയ സമ്പാദ്യം യാത്ര ഓർമകൾ ആണെന്ന് കോഴിക്കോട് സ്ഥിര താമസമാക്കിയ അദ്ദേഹം പറഞ്ഞു.
ഇനിയുള്ള കാലവും സാദ്യമാവുന്നയത്ര യാത്രകൾ തുടരുമെന്നും ഒരിക്കലും കണ്ടു തീർക്കാനാവാത്ത ഭാരത സഞ്ചർത്തിലേക്ക് ആണ് താൻ മടങ്ങുന്നത് എന്നും അൻവർ കാസിം പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa