തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ 402 പുതിയ കൊറോണ ബാധിതർ; 19 മരണം

ജിദ്ദ: പുതുതായി 402 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,47,282 ആയി. അതേ സമയം 433 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരിൽ 96.12 പേരും സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 8038 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 776 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5402 ആയി ഉയർന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്