സൗദിയിൽ പരിശോധന ശക്തം; ലേബർ ക്യാമ്പിൽ കയറിയും പരിശോധന
റിയാദ്: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി അധികൃതർ നടത്തുന്ന പരിശോധനകൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായിത്തന്നെ നടക്കുന്നു.
ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉത്തര റിയാദിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിലും അധികൃതർ പരിശോധന നടത്തി.
പരിശോധനയിൽ കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകളുമായി ബന്ധപ്പെട്ട ചില നിയമ ലംഘനങ്ങൾ അധികൃതർ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ പൊതു സ്ഥലത്ത് കൊറോണ പ്രോട്ടോക്കോളുകൾ ലംഘിക്കുകയും മാന്യമായ വസ്ത്രം ധരിക്കാതിരിക്കുകയും ചെയ്തവരെ പിടി കൂടി പിഴ ചുമത്തിയിരുന്നു.
എല്ലാവരും മാസ്ക്ക് ശരിയായ രീതിയിൽ ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa