സൗദിയിലെ പുതിയ തൊഴിൽ പരിഷ്ക്കരണ നടപടിപ്രകാരം തൊഴിലുടമയെ മാറ്റാനുള്ള ഫീസിനെക്കുറിച്ച് മന്ത്രാലയം വ്യക്തമാക്കി; പുതിയ വിസകൾ ഇഷ്യു ചെയ്യാൻ തടസ്സമില്ല
ജിദ്ദ: വരാൻ പോകുന്ന സൗദിയിലെ തൊഴിൽ പരിഷ്ക്കരണ നടപടി പ്രകാരം തൊഴിൽ കരാർ അവസാനിച്ചാൽ നിലവിലുള്ള തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് തൊഴിൽ മാറ്റം നടത്താൻ ഒരു നിബന്ധനയുമില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.
അതോടൊപ്പം നിലവിലെ തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയിലെക്ക് തൊഴിൽ മാറ്റം നടത്തുന്നതിനു ഇപ്പോൾ ഈടാക്കുന്ന ഫീസുകൾ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും അധിക ചിലവുകൾ ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
അതേ സമയം തൊഴിലാളിയുടെ റി എൻട്രി ഫീസ് തൊഴിലുടമയുടെ ഉത്തരവാദിത്വം അല്ലെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
തൊഴിലാളി ഇഷ്യു ചെയ്ത റി എൻട്രി വിസ കാൻസൽ ചെയ്യാൻ തൊഴിലുടമക്ക് അധികാരമില്ല. എന്നാൽ അവധിയിൽ പോയി തിരികെ വരാത്തവർക്ക് കരാർ ലംഘനം നടത്തിയതിനുള്ള നടപടികൾ നേരിടേണ്ടി വരും
തൊഴിലുടമകൾക്ക് പുതിയ വിസകൾ ഇഷ്യു ചെയ്യുന്നതിനു പുതിയ പരിഷ്ക്കരണം തടസ്സമല്ലെന്നും നിലവിൽ ഉള്ള സംവിധാനം പ്രവർത്തിക്കുന്നത് പോലെത്തന്നെ വിസ ഇഷ്യു ചെയ്യാനുള്ള സൗകര്യങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അടുത്ത വർഷം മാർച്ച് മുതൽ ആരംഭിക്കുന്ന തൊഴിൽ പരിഷ്ക്കരണ നടപടികൾ സൗദി അറേബ്യയിൽ വൻ മാറ്റത്തിനു തന്നെ വഴി തെളിയിച്ചേക്കുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa