സൗദിയിൽ ട്രാക്ക് നിയമം പാലിക്കാത്തത് ഓട്ടോമാറ്റിക് ആയി പിടികൂടാനിരിക്കേ പിഴ സംഖ്യയെക്കുറിച്ച് മാധ്യമങ്ങൾ സൂചന നൽകി
റിയാദ്: റോഡുകളിലെ ട്രാക്ക് നിയമം പാലിക്കാത്ത വാഹനങ്ങൾക്ക് ഓട്ടോമാറ്റിക് ആയി പിഴ ഈടാക്കുന്ന സംവിധാനം 3 ദിവസം കഴിഞ്ഞാൽ പ്രാബല്യത്തിൽ വരാനിരിക്കേ പിഴ സംഖ്യയെക്കുറിച്ച് സൗദി മാധ്യമങ്ങൾ സൂചന നൽകി.
ട്രാഫിക് നിയമലംഘനപ്പട്ടിക പ്രകാരം ട്രാക്ക് നിയമം പാലിക്കാത്തവർക്ക് 300 നും 500 നും ഇടയിലായിരിക്കും പിഴ ഈടാക്കുക എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.
റോഡിലെ നിർദ്ദിഷ്ട ട്രാക്കുകളുടെ അതിരുകൾ ലംഘിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരാണമാകാറുണ്ടെന്ന് മുറൂർ ഓർമ്മപ്പെടുത്തി.
ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലായിരിക്കും ട്രാക്ക് നിയമ ലംഘനം ഓട്ടോമാറ്റിക്കായി പിടി കൂടുന്നത് ആരംഭിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa