എ ടി എമിൽ നിന്ന് പണം പിൻവലിച്ചപ്പോൾ കിട്ടിയത് 50 റിയാലിനോടൊപ്പം ഒരു എലിയെ; വീഡിയോ വൈറലായി
ജിദ്ദ: ഒരു സൗദി പൗരൻ എ ടി എമിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ 50 റിയാലിനോടൊപ്പം ഒരു എലിയെയും കിട്ടിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇയാൾ എ ടി എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ പാലിച്ച ശേഷം പണത്തിനായി കാത്തിരിക്കുന്ന സമയത്താണു പണം പുറത്ത് വരുന്ന ഭാഗത്ത് എലിയുടെ വാൽ കണ്ടത്.
തുടർന്ന് ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് എലിയുടെ വാൽ പിടിച്ച് വലിച്ചപ്പോൾ എലിയോടൊപ്പം പിൻ വലിച്ച തുകയായ 50 റിയാലും പുറത്ത് വരികയായിരുന്നു.
എലി ചത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. സംഭവം സൗദി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്കും വഴി തെളിയിച്ചിട്ടുണ്ട്.
ഇത്രയും സുരക്ഷിതമായ മെഷീനുള്ളിൽ എലി എങ്ങനെയാണു കടന്ന് കൂടിയതെന്നാണു സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ചോദിക്കുന്നത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
