നെതർലാൻ്റിലെ സൗദി എംബസിക്ക് നേരെ വെടി വെപ്പ്
ഹേഗിലെ സൗദി എംബസിക്ക് നേരെ വെടി വെപ്പ്. അക്രമികൾ നിരവധി തവണ എംബസി കെട്ടിടത്തിനു നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രാദേശിക സമയം പുലർച്ചെ ആറു മണിക്ക് മുംബാണു വെടി വെപ്പുണ്ടായാതെന്നാണു പോലീസ് അറിയിച്ചത്. അക്രമത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ ദിവസം ജിദ്ദയിലെ ഒരു സെമിത്തേരിയിൽ യൂറോപ്യൻ രാജ്യങ്ങളുടെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുത്ത ഒരു പരിപാടിയിൽ സ്ഫോടനം ഉണ്ടായതിനു പിറകെയാണു ഈ വെടിവെപ്പ് ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ജിദ്ദയിലെ സ്ഫോടനത്തിൽ ഒരു സൗദി സെക്യൂരിറ്റി ഉദ്യോഗസ്ഥനും ഒരു ഗ്രീക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
