ഇനി നിതാഖാത്തിൽ ഒരു സൗദിയായി പരിഗണിക്കണമെങ്കിൽ ചുരുങ്ങിയത് 4000 റിയാൽ ശമ്പളം നൽകിയിരിക്കണം. മന്ത്രി പ്രഖ്യാപിച്ച സുപ്രധാന വ്യവസ്ഥകൾ അറിയാം
റിയാദ്: നിതാഖാത്ത് സിസ്റ്റത്തിൽ ഒരു സൗദിയെ ജോലിക്ക് നിയമിച്ചതായി പരിഗണിക്കണമെങ്കിൽ ഇനി മുതൽ ഒരു സൗദി പൗരനു ചുരുങ്ങിയത് 4000 റിയാൽ ശമ്പളം നൽകിയിരിക്കണം.
ഇത് സംബന്ധിച്ച മന്ത്രാലയ തീരുമാനം സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പ്രഖ്യാപിച്ചു.
നേരത്തെ ഒരു സ്ഥാപനത്തിൽ ഒരു സൗദി പൗരനെ ജോലിക്ക് നിയമിച്ചിട്ടുണ്ടെങ്കിൽ അയാൾക്ക് 3000 റിയാൽ ശമ്പളം നൽകുന്നുണ്ടെങ്കിൽ നിതാഖാത്തിൽ ഒരു സ്വദേശിയായി പരിഗണിക്കുമായിരുന്നു. ഇതാണു ഇപ്പോൾ 4000 റിയാലായി ഉയർത്തിയിട്ടുള്ളത്.
പുതിയ നിയമ പ്രകാരം ഇനി ഒരു സൗദി പൗരനു 3000 റിയാൽ വേതനം നൽകിയാൽ അയാളെ നിതാഖാത്തിൽ പകുതി സ്വദേശിയായി പരിഗണിക്കും. ശമ്പളം 3000 ത്തിനു താഴെയാണെങ്കിൽ സൗദിയെ ജോലിക്ക് നിയമിച്ചതായി പരിഗണിക്കില്ല.
പാർട്ട് ടൈം ജോലി ചെയ്യുന്ന സൗദി ജീവനക്കാരനെ നിതാഖാത്തിൽ പകുതി സ്വദേശിയായി പരിഗണിക്കും. അതേ സമയം അയാൾക്ക് ഇൻഷൂറൻസും 3000 റിയാൽ മിനമം വേതനവും നൽകിയിരിക്കണമെന്നത് വ്യവസ്ഥയാണ്.
ഫ്ളെക്സിബിൾ വർക്ക് സിസ്റ്റം പ്രകാരം ജോലി ചെയ്യുന്ന സൗദി പൗരന്മാരെ നിതാഖാത്തി മൂന്നിൽ ഒന്ന് സ്വദേശിയയി പരിഗണിക്കും. പ്രതിമാസം 168 മണിക്കൂർ ഇയാൾ ജോലി ചെയ്തിരിക്കണമെന്നും ഇൻഷൂറൻസ് നൽകിയിരിക്കണമെന്നതും വ്യവസ്ഥയിൽ പെടുന്നു.
പാർട്ട് ടൈം ആയിട്ടും ഫ്ലെക്സിബിൾ വർക്ക് സിസ്റ്റം വഴിയും ജോലി ചെയ്യുന്ന സൗദി വിദ്യാർത്ഥികൾക്കും കരാർ ബാധകമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa