സൗദിയിൽ പുതിയ കൊറോണ ബാധിതരേക്കാൾ ഇരട്ടി രോഗമുക്തി
ജിദ്ദ: സൗദിയിൽ പുതുതായി 221 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം 478 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 96.57 ശതമാനം പേരും രോഗമുക്തരായിക്കഴിഞ്ഞു.
നിലവിൽ 6391 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 796 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5761 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
