സൗദിയിൽ വാറ്റ് കുറക്കുന്നതിന് ഇപ്പോൾ പദ്ധതിയില്ല
റിയാദ്: വർധിപ്പിച്ച വാറ്റ് കുറക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ വ്യക്തമാക്കി.
അതേ സമയം സാമ്പത്തിക മേഖലയിലെ പുരോഗതിക്കനുസരിച്ച് ടാക്സ് സംബന്ധിച്ച കാര്യങ്ങളിൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കൊറോണ പ്രതിസന്ധി അവസാനിച്ച് സാംബത്തിക സ്ഥിതി പഴയ അവസ്ഥയിലേക്ക് മടങ്ങുന്നതോടെ ഉയർത്തിയ വാറ്റ് കുറക്കുന്നത് സംബന്ധിച്ച് പുനരവലോകനം നടത്തുമെന്ന് കഴിഞ്ഞ ദിവസം സൗദി വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa