റിയാദിൽ 32 മോഷണങ്ങൾ നടത്തിയ സംഘത്തെ സൗദി പോലീസ് വളഞ്ഞിട്ട് പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
റിയാദ്: തലസ്ഥാന നഗരിയിൽ വിവിധ മോഷണങ്ങൾ നടത്തിയ സംഘത്തെ സൗദി പോലീസ് വളഞ്ഞിട്ട് പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി.
ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് മോഷണം നടത്തുന്ന രംഗങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സൗദി സുരക്ഷാ വിഭാഗം പ്രസിദ്ധപ്പെടുത്തിയ വീഡിയോയിൽ കാണിക്കുന്നുണ്ട്.
മോഷ്ടിച്ച കാറുമായിട്ടായിരുന്നു ഇവർ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. പിടിയിലാകുന്ന സമയത്ത് ഇവരിൽ നിന്ന് മോഷ്ടിക്കാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു.
മോഷ്ടാക്കളുടെ ഒരേ രീതിയിലുള്ള മോഷണ ശൈലി ശ്രദ്ധയിൽ പെട്ട അനേഷണ സംഘം കുറ്റവാളികളെ കണ്ടെത്തുകയും അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്ത ശേഷമാണു പിടികൂടിയത്.
മൂന്നര ലക്ഷം റിയാലിലധികം വരുന്ന തുകക്കുള്ള സാധനങ്ങൾ ഇവർ മോഷ്ടിച്ചിട്ടുണ്ട്. കൊള്ള സംഘം മോഷണം നടത്തുന്നതും മോഷ്ടാക്കളെ സൗദി സുരക്ഷാ വിഭാഗം പിടിക്കുന്നതുമായ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa