നാളെ മുതൽ വ്യാഴം വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഐസ് വീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായതും മിതമായതുമായ മഴ ഉണ്ടാകാൻ സാധ്യതയുള്ളതായി സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
മക്ക, റിയാദ്, ഖസീം, അൽബാഹ, ജിസാൻ, ഈസ്റ്റേൺ പ്രൊവിൻസ്, ഹായിൽ, നോർത്തേൺ ബോഡർ എന്നീ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിലാണു മഴക്ക് സാധ്യത.
പല പ്രവിശ്യകളിലും മഴക്കൊപ്പം വെള്ളം കുത്തിയൊലിക്കുന്നതിനും ഐസ് വീഴ്ചക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഓർമ്മപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഐസ് വീഴ്ചയുമെല്ലാം അനുഭവപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa