സൗദിയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപ നില രേഖപ്പെടുത്തിയത് തുറൈഫിൽ
ഇന്ന് പുലർച്ചെ സൗദിയിലെ ഏറ്റവും കുറഞ്ഞ താപ നില രേഖപ്പെടുത്തിയത് തുറൈഫിലായിരുന്നുവെന്ന് ഖസീം യൂണിവേഴ്സിറ്റി ജ്യോഗ്രഫി ഡിപാർട്ട്മെൻ്റ് പ്രഫസർ അബ്ദുല്ല അൽ മിസ്നദ് അറിയിച്ചു. 5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു തുറൈഫിലെ താപ നില.
ഖുറയാത്ത് 5.6 ഡിഗ്രി സെൽഷ്യസ്, റഫ്ഹ 7.7 ഡിഗ്രി സെൽഷ്യസ്, ഹായിൽ 8, തബൂക്ക് 8.6 എന്നിങ്ങനെയാണു മറ്റു സ്ഥലങ്ങളിൽ ഇന്ന് പുലർച്ചെ രേഖപ്പെടുത്തിയ താപനില.
32.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ജിസാനിൽ ആയിരുന്നു ഇന്നലെ സൗദിയിലെ ഏറ്റവും ഉയർന്ന താപ നില അനുഭവപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa