ജിദ്ദയിൽ പാകിസ്ഥാനിയുടെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു
ജിദ്ദ: മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയിൽ പാകിസ്ഥാനിയുടെ കുത്തേറ്റ് മരിച്ചു.
കൂട്ടിലങ്ങാടി ചെലൂർ സ്വദേശി മൈലപ്പുറം പറമ്പിൽ അബ്ദുൽ അസീസാണു കുത്തേറ്റ് മരിച്ചത്. 60 വയസ്സായിരുന്നു.
ജോലി ചെയ്യുന്ന കംബനിയിൽ അബ്ദുൽ അസീസിന്റെ സഹപ്രവർത്തകനായിരുന്നു കുത്തിയ പാകിസ്ഥാനി.
കഴിഞ്ഞ 36 വർഷമായി അബ്ദുൽ അസീസ് പ്രവാസ ജീവിതം നയിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa