റിയാദിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് പാലത്തിൻ്റെ മുകളിൽ നിന്ന് വീണ മണൽ ലോറിയുടെ ഡ്രൈവർ മരിച്ചു
റിയാദിലെ ഉമർബിൻ അബ്ദുൽ അസീസ് റോഡിലെ പാലത്തിനു മുകളിൽ നിന്ന് താഴേക്ക് പതിച്ച മണൽ ലോറിയുടെ ഡ്രൈവർ മരിച്ചു.
നിർത്തിയിട്ടിരുന്ന ഒരു കാറുമായി കൂട്ടിയിടിച്ചാണു മണൽ നിറച്ച ലോറി അപകടത്തിൽ പെട്ടത്. താഴേക്ക് പതിച്ച ലോറി വീണത് മറ്റൊരു കാറിൻ്റെ മുകളിലുമായിരുന്നു.
സുഡാനി പൗരനായിരുന്നു ലോറി ഡ്രൈവറെന്ന് പോലീസ് വാക്താവ് അറിയിച്ചു. ആംബുലൻസും രക്ഷാ പ്രവർത്തകരും സംഭവ സ്ഥലത്തെത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa