സൗദിയിൽ ആടുകളെ മോഷ്ടിച്ച നിയമ ലംഘകരായ വിദേശികൾ പിടിയിൽ
റിയാദ്: ആടു വളർത്തു കേന്ദ്രങ്ങളിൽ നിന്ന് ആടുകളെ മോഷ്ടിച്ച 4 വിദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള നിയമ ലംഘകരായ സുഡാനി പൗരന്മാരാണു പ്രതികളെന്ന് പോലീസ് അറിയിച്ചു.
ഇവർ ആടുകളെ മോഷ്ടിക്കുന്നതിനു പുറമെ ആടു വളർത്തു കേന്ദ്രങ്ങളിലെ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു.
മുന്നര ലക്ഷം റിയാലിനു മുകളിൽ വില വരുന്ന 184 ആടുകളെ പ്രതികൾ കടത്തിയിട്ടുണ്ട്. പ്രതികളെ പബ്ലിക് പ്രൊസിക്യൂഷനു കൈമാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa