സൗദിയിൽ നിന്ന് അവധിയിലെത്തിയവരിൽ ഇഖാമ പുതുക്കിയിട്ടും റി എൻട്രി വിസ ഓൺലൈനായി പുതുക്കാൻ സാധിക്കാത്തവർക്ക് പരിഹാരം നിർദ്ദേശിച്ച് ജവാസാത്ത്
റിയാദ്: സൗദിയിൽ നിന്ന് അവധിയിലെത്തിയവരുടെ ഇഖാമകൾ സൗദിയിൽ നിന്ന് സ്പോൺസർമാർ പുതുക്കി നൽകിയെങ്കിലും പലരുടെയും റി എൻട്രി വിസ ഓൺലൈനായി പുതുക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
റി എൻട്രി വിസ കാലാവധി അവസാനിച്ച് ആറ് മാസം കഴിഞ്ഞവർക്കാണു ഇത്തരത്തിൽ പ്രശ്നം നേരിടുന്നത്.
ഇങ്ങനെയുള്ളവരുടെ റി എൻട്രി പുതുക്കാൻ ഓൺലൈനിൽ ശ്രമിക്കുംബോൾ രണ്ട് മാസത്തിലധികം പുതുക്കാൻ സാധിക്കില്ലെന്ന് സൂചിപ്പിച്ച് കൊണ്ട് എറർ മെസ്സേജ് ആണു കാണിക്കുന്നത്.
ഈ വിഷയം പരിഹരിക്കുന്നതിനായി ഞങ്ങൾ സൗദി ജവാസാത്തുമായി ബന്ധപ്പെട്ടപ്പോൾ മുഴുവൻ ഡീറ്റേയിൽസും സഹിതം അബ്ഷിറിലെ മെസേജസ് ആന്റ് റിക്വസ്റ്റ് എന്ന സംവിധാനം വഴി അപേക്ഷിക്കാനാണു ആവശ്യപ്പെട്ടിട്ടുള്ളത്.
അതേ സമയം സൗദിയിലെ പല ഹെല്പ് സെന്ററുകളും കുറഞ്ഞ നിരക്കിൽ ഈ പ്രശ്നം പരിഹരിക്കുന്നുണ്ടെന്നും അതിനു കഫീലിന്റെ ഐ ഡി കോപിയും ഇഖാമ കോപിയും മാത്രം നൽകിയാൽ മതിയെന്നും പല അനുഭവസ്ഥരും അറിയിച്ചു.
വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ സൗദി കോൺസുലേറ്റ് വഴിയും ഇക്കാര്യങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
