Friday, May 17, 2024
Abu Dhabi

അബൂദാബിയിൽ കെട്ടിടം തകർത്തത് ഗിന്നസ് റെക്കോർഡിൽ; വീഡിയോ കാണാം

അബൂദാബി: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അബൂദാബി മിനാ സായിദ് മേഖലയിൽ 144 നിലകളുള്ള മിനാ പ്ലാസ കെട്ടിടം തകർത്തത് ഗിന്നസ് ബുക്കിൽ ഇടം നേടി.

വെറും 10 സെക്കൻഡ് കൊണ്ട് 541 അടിയിലധികം ഉയരമുള്ള ഈ കെട്ടിടം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുനരുദ്ധാരണത്തിന് വേണ്ടിയാണ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തത്.

4 ടവറുകൾ ഉള്ള സമുച്ചയം തകർക്കാൻ ആവശ്യം വന്നത് 6,000 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ്. നിയന്ത്രിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പ്രക്രിയ, സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കപ്പെടുന്ന ഏറ്റവും നീളം കൂടിയ കെട്ടിടമെന്ന ഗിന്നസ് റെക്കോർഡ് നേടിക്കൊടുക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa