തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തിരൂരങ്ങാടി സ്വദേശിയായ ഒൻപത് വയസ്സുകാരൻ ജിദ്ദയിൽ മരിച്ചു

ജിദ്ദ: തിരൂരങ്ങാടി ചെമ്മാട് സ്വദേശി കാരാടൻ ഫവാസിന്റെ മകൻ ഫസ്തിഖ് ഇലാൻ ശനിയാഴ്ച പുലർച്ചെ ജിദ്ദയിൽ വെച്ച് മരിച്ചു. ഒൻപത് വയസ്സായിരുന്നു.

ജന്മനാ രോഗ പ്രതിരോധ ശേഷി കുറഞ്ഞതിനുള്ള ചികിത്സയിലായിരുന്നു ഇലാൻ.

ഒരാഴ്ചയായി ജിദയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.

നസീബയാണു മാതാവ്. ഒരു സഹോദരിയുണ്ട്. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും.

ജിദ്ദയിലെ മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന സമദ് കാരാടന്റെ പൗത്രനാണു ഇലാൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്