ചെങ്കടലിൽ ഹൂത്തികൾ വിന്യസിച്ച മൈനിൽ ചരക്ക് കപ്പൽ തട്ടി
ജിദ്ദ: ഹൂത്തികൾ ചെങ്കടലിൻ്റെ തെക്ക് ഭാഗത്ത് വിന്യസിച്ച മൈൻ തട്ടി ഒരു ചരക്ക് കപ്പലിനു നേരിയ കേടുപാടുകൾ സംഭവിച്ചതായി സഖ്യ സേന അറിയിച്ചു.
വലിയ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും കപ്പലിൻ്റെ മുൻ ഭാഗത്തിനു ചെറിയ കേട്പാട് മാത്രമേ സംഭവിച്ചിട്ടുള്ളൂ വെന്നും അധികൃതർ പറഞ്ഞു.
അന്താരാഷ്ട്ര വ്യാപാരത്തിനും ചരക്ക് നീക്കങ്ങൾക്കും വലിയ ഭീഷണിയാണു ഹൂത്തികൾ മൈനുകൾ വിന്യസിക്കുന്നതിലൂടെ ഉയർത്തുന്നത്.
മേഖലയിൽ മൈനുകൾ വിന്യസിച്ചും ബോംബ് നിറച്ച ബോട്ടുകൾ ഉപയോഗിച്ച് അക്രമം നടത്തിയും ഹൂത്തികൾ സമുദ്ര സഞ്ചാരത്തിനു ഭീഷണി ഉയർത്തുന്നതായി സഖ്യ സേന പ്രസ്താവനയിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa