ഇത് പോലൊരു രക്ഷാ പ്രവർത്തനം അടുത്ത കാലത്തൊന്നും കണ്ടിരിക്കില്ല; മരുഭൂമിയിൽ വെച്ച് ഒരു കാറിനു തീപ്പിടിച്ചപ്പോൾ മറ്റൊരു കാർ ഡ്രൈവർ തീയണക്കാൻ വേണ്ടി ചെയ്ത പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; വീഡിയോ കാണാം
ജിദ്ദ: മരുഭൂമിയിൽ വെച്ച് ഒരു കാറിനു തീപ്പിടിച്ചപ്പോൾ മറ്റൊരു കാർ ഡ്രൈവർ തീയണക്കാനായി ചെയ്ത പ്രവൃത്തി അറബ് സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി.
തീപ്പിടിച്ച കാറിനടുത്തേക്ക് അതി വേഗത്തിൽ മറ്റൊരു കാർ ഓടിച്ച് ചെന്ന് കാർ ഒന്ന് കറക്കിയതിനെത്തുടർന്ന് മണൽ അതി ശക്തമായി തീപ്പിടിക്കുന്ന കാറിലേക്ക് തെറിക്കുകയും തീയണയുകയും ചെയ്യുന്ന വീഡിയോ ആണു ഇതിനകം വൈറലായത്.
തീപ്പിടിച്ച കാറിൻ്റെ ഡ്രൈവർ തീപ്പിടിത്തം ഉണ്ടായപ്പോൾ തന്നെ ഡോർ തുറന്ന് പുറത്തിറങ്ങിയതായി വീഡിയോയിൽ കാണുന്നുണ്ട്.
ദുരന്തം കണ്ടപ്പോൾ ഒട്ടും സമയം പാഴാക്കാതെ കാറുമായി ഓടിച്ചെന്ന് തീയണച്ച രക്ഷാ പ്രവർത്തകനായ ഡ്രൈവർക്ക് സോഷ്യൽ മീഡിയകളിൽ ജനങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa