തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ സ്ത്രീകളുടെ ബാഗുകൾ തട്ടിയെടുക്കുന്ന സംഘം പിടിയിൽ

റിയാദ്: സ്ത്രീകളുടെ ബാഗുകൾ തട്ടിയെടുക്കുകയും ബാഗിനകത്തുള്ള വസ്തുക്കൾ കവരുകയും ചെയ്യുന്ന സംഘം പിടിയിലായതായി റിയാദ് പോലീസ് അറിയിച്ചു. ഇരുപത് വയസ്സിനു മുകളിൽ പ്രായമുള്ള മൂന്ന് സൗദി പൗരന്മാരാണു പിടിയിലായത്. പ്രതികൾ മോഷണ ശ്രമം നടത്തുന്നതിനിടെ ഒരു സ്ത്രീക്ക് സാരമായി പരിക്കേറ്റതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്