തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ 10 പള്ളികൾ അടച്ചു

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിലായി പത്ത് പള്ളികൾ അടച്ചതായി അധികൃതർ അറിയിച്ചു.

നമസ്ക്കരിക്കാനെത്തിയവരിലും പള്ളിയിലെ ജീവനക്കാരിലും കൊറോണ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണു പള്ളികൾ അടച്ചത്.

ദലം ഗവർണറേറ്റിലെ മതകാര്യ വകുപ്പ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടവും അടച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

പള്ളികളിൽ പോകുന്നവർ എല്ലാ കൊറോണ പ്രതിരോധ മുൻ കരുതലുകളും പാലിക്കണമെന്ന് മതകാര്യ വകുപ്പ് ആഹ്വാനം ചെയ്തു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്