തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ വില കൂട്ടി

ജിദ്ദ: അടുത്ത ഒരു മാസത്തേക്കുള്ള ആഭ്യന്തര വിപണിയിലെ പുതുക്കിയ പെട്രോൾ നിരക്ക് സൗദി ആരാംകോ പ്രഖ്യാപിച്ചു. 91 പെട്രോളിനും 95 പെട്രോളിനും വില വർദ്ധിപ്പിച്ചിട്ടുണ്ട്.

91 പെടോളിനു ലിറ്ററിനു 1.81 റിയാലും 95 പെട്രോളിന് ലിറ്ററിനു 1.94 റിയാലുമായിരിക്കും പുതിയ നിരക്ക്.

നേരത്തെ 91 പെട്രോളിന് 1.62 റിയാലും 95 പെട്രോളിന് 1.75 ഉം ആയിരുന്നു റീട്ടെയിൽ വിപണിയിലെ വില.

ഫെബ്രുവരി 11 മുതൽ മാർച്ച് 10 വരെയുള്ള കാലയളവിലേക്കാണു പുതിയ നിരക്ക് ബാധകമാകുക.

അന്താരാഷ്ട്ര വിപണിയിലേക്കുള്ള സൗദിയിൽ നിന്നുള്ള എണ്ണ കയറ്റുമതി വിലക്കനുസൃതമായാണു ഓരോ മാസവും പത്താം തീയതി റീട്ടെയിൽ മാർക്കറ്റിലെ നിരക്ക് പുന:നിശ്ചയിക്കാറുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്