തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മുഅദ്ദിൻ മരിച്ചു; കൂടുതൽ പള്ളികൾ അടച്ചു

ജിദ്ദ:നമസ്ക്കരിക്കാനെത്തിയവർക്കിടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും വാദീ ദവാസിറിൽ ഒരു മു അദ്ദിൻ മരിക്കുകയും ചെയ്തതിനെത്തുടർന്ന് സൗദിയിൽ 10 പള്ളികൾ കൂടി അടച്ചു.

ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ സൗദിയിൽ ആകെ 32 പള്ളികളാണു അടച്ചത്. അതിൽ 13 പള്ളികൾ അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറന്നിട്ടുണ്ട്.

ഏതെങ്കിലും രീതിയിലുള്ള കൊറോണ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ പള്ളികളിലേക്ക് പോകരുതെന്ന് അധികൃതർ പ്രത്യേകം ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്