ബഹ്‌റൈനിൽ ഇന്ന് മുതൽ പള്ളികൾ അടച്ചിടും
മനാമ: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ബഹ്രൈനിൽ വ്യാഴാഴ്ച മുതൽ പള്ളികൾ അടച്ചിടുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.
രണ്ടാഴ്ചത്തേക്കാണു പള്ളികൾ അടച്ചിടുക. പള്ളികളിൽ നമസ്ക്കാരവും മറ്റു കർമ്മങ്ങളുമെല്ലാം വിലക്കിയിട്ടുണ്ട്.
സന്ദർഭാനുസരണം തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
